Posted On
date_range Updated On
date_range മദ്റസ വിദ്യാർഥി കഴുത്തുമുറിച്ച് കൊല്ലപ്പെട്ട നിലയിൽ; ഇമാം അറസ്റ്റിൽ
ദിസ്പുർ: അസമിലെ മദ്റസയിൽ വിദ്യാർഥിയെ കഴുത്തുമുറിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസമിലെ ചാച്ചർ ജില്ലയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ മദ്റസ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർഥിയുടെ സഹപാഠിയാണ് മരണവിവരം ആദ്യമറിഞ്ഞത്. പ്രഭാതനമസ്കാരത്തിനായി എഴുന്നേറ്റപ്പോഴാണ് സുഹൃത്തിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൈമാറി.
സംഭവത്തിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.