പ്രണയനൈരാശ്യം: കാമുകൻ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു

പറവൂർ: പ്രണയനൈരാശ്യത്തിൽ കാമുകൻ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. കുഞ്ഞിത്തൈ എരുമേലി ആഷിഖിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. കൈയിൽ കുത്തേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആറ് തുന്നലുകൾ ഇട്ടു.

നേരത്തേ, പ്രണയത്തിലായിരുന്ന ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇരു വീട്ടുകാരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചിരുന്നു. ഞായറാഴ്ച യുവതിയും അമ്മയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് യുവാവ് അച്ഛനെയും കൂട്ടിയെത്തി.

തർക്കത്തെ തുടർന്ന്​ കത്തിയെടുത്ത് യുവതിയെ കുത്തി. യുവാവിന്‍റെ വടികൊണ്ടുള്ള അടിയിൽ യുവതിയുടെ അമ്മയുടെ തലക്കും പരിക്കേറ്റു.

Tags:    
News Summary - Love Failure: Lover attack Young Lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.