ചെന്നൈ: ഭാര്യയെ ശല്യപ്പെടുത്തിയ അഭിഭാഷകനെ പട്ടാപകൽ കോടതിക്ക് മുന്നിലിട്ട് വെട്ടിപരിക്കേല്‍പ്പിച്ച് യുവാവ്. ഗുരുതരമായി പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് ഹൊസൂരിലാണ് സംഭവം. ഹൊസൂർ കോടതിയിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന ആനന്ദ് കുമാറാണ് അഭിഭാഷകൻ കണ്ണനെ വെട്ടിയത്. ഇതേ കോടതിയിൽ ജൂനിയർ അഭിഭാഷകയായി പ്രാക്റ്റീസ് ചെയുകയാണ് ആനന്ദിന്റെ ഭാര്യക്ക് കണ്ണൻ ഫോണിൽ സന്ദേശങ്ങൾ അയക്കുന്നത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഹൊസൂരിലെ വനിത പൊലീസ് സ്റ്റേഷനിൽ ആനന്ദ് പരാതിയിരുന്നു. തുടർന്ന് അഭിഭാഷക സംഘടന ഇടപെട്ട് കണ്ണനെ താക്കീത് ചെയ്ത് പരാതി ഒതുക്കി.
എന്നാൽ വീണ്ടും കണ്ണൻ തന്റെ ഭാര്യയ്ക്ക് സന്ദേശം അയച്ച് ശല്യപ്പെടുത്തിയത്തോടെ ആനന്ദ് പ്രകോപിതനായി. രാവിലെ ഒരു കേസിൽ ഹാജരായത്തിന് ശേഷം കോടതിക്ക് പുറത്തേക്ക് ഇറങ്ങുകയായിരുന്ന കണ്ണനെ പിന്തുടർന്ന ആനന്ദ് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ചുറ്റും ആളുകളുണ്ടായിരുന്നെങ്കിക്കും ആനന്ദിന്റെ കൈയിൽ ആയുധം ഉണ്ടായിരുന്നതിനാൽ ആരും കണ്ണന്റെ അടുത്തേക്ക് വന്നില്ല. ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ഉച്ചയോടെ ആനന്ദ് സി.ജെ.എം കോടതിയിലെത്തി കീഴടങ്ങി. അഭിഭാഷകരുടെ സുരക്ഷാ ഉറപ്പാക്കണമെന്ന് അവശ്യപ്പെട്ട് വിവിധ യൂണിയനുകൾ കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. കൃഷ്ണഗിരി എസ്.പി സ്ഥലത്തെത്തി ചർച്ച നടത്തിയതിന് ശേഷമാണ് അഭിഭാഷകർ പിരിഞ്ഞ് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.