മലപ്പുറം നഗരത്തിന് സമീപം വലിയങ്ങാടി ബൈപാസിലെ കഞ്ചാവ് വേട്ടയുടെ വിവരമറിഞ്ഞ് എത്തിയ ജനക്കൂട്ടം
Posted On
date_range Updated On
date_range മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ
മലപ്പുറം: നഗരത്തിന് സമീപം വലിയങ്ങാടി ബൈപാസിൽ ശനിയാഴ്ച രാത്രി വൻ കഞ്ചാവ് വേട്ട. 40 കിലോ കഞ്ചാവുമായി വേങ്ങര സ്വദേശികളായ മൂന്ന് യുവാക്കളാണ് രാത്രി ഒമ്പതരയോടെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് നിരവധിപേർ തടിച്ചുകൂടി. ഏറെനേരം ഗതാഗത തടസ്സവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.