അ​ന​ന്തു

യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചാലുംമൂട്: യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയില്‍. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടില്‍ അനന്തു ആണ് (23) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.

കടവൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തങ്കശ്ശേരി സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. യുവതിയുമായി മുമ്പ് അടുപ്പത്തിലായിരുന്ന അനന്തു ജോലികഴിഞ്ഞ് ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയ യുവതിയെ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റികൊണ്ടുപോവുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വിരോധം മൂലമാണ് തട്ടിക്കൊണ്ടുപോയി വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് അനന്തു പൊലീസിനോട് പറഞ്ഞു. എന്നാല്‍, യുവതിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ ശ്രമത്തില്‍നിന്നും പ്രതി പിന്മാറുകയും തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ചാലുംമൂട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഞ്ചാലുംമൂട് സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Kidnapping the young woman and trying to marry her; The young man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.