മുഹമ്മദ് ഷാഫി
Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോയി പീഡനശ്രമം: യുവാവ് പിടിയിൽ
പൂക്കോട്ടുംപാടം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ അരക്കുപറമ്പ് മുളയൻകായി മുഹമ്മദ് ഷാഫിയെയാണ് (26) അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡെപ്യൂട്ടി സൂപ്രണ്ടന്റ് സാജു കെ. എബ്രഹാമിന്റെ നിർദേശ പ്രകാരം പൂക്കോട്ടുംപാടം സർക്കിൾ ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ, എസ്.ഐ ജയകൃഷ്ണൻ, ജാഫർ സിയാദ്, അജീഷ്, മൻസൂറലി, റസീന, ഷെമീന എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.