കാ​യം​കു​ള​ത്തെ സ്കൂ​ളി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

കായംകുളത്ത്​ മോഷണ പരമ്പര സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ പ​ണ​വും ഫോ​ണു​ക​ളും ന​ഷ്ട​മാ​യി

കാ​യം​കു​ളം: ഗ​വ. എ​ൽ.​പി -യു.​പി സ്കൂ​ളു​ക​ളി​ലും ബോ​യ്സ് സ്കൂ​ളി​ലും മോ​ഷ്ടാ​ക്ക​ൾ ക​യ​റി പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും അ​പ​ഹ​രി​ച്ചു. സെ​ന്റ്‌ ബേ​സി​ൽ മ​ല​ങ്ക​ര സി​റി​യ​ൻ കാ​ത്ത​ലി​ക് ച​ർ​ച്ചി​ലും ക​വ​ർ​ച്ച ന​ട​ത്തി.

ഗ​വ. യു.​പി സ്കൂ​ളി​ൽ​നി​ന്ന്​ നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളും 19,600 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്. ബോ​യ്സി​ൽ​നി​ന്നും ആ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ചു. ഓ​ഫി​സി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് ക​യ​റി അ​ല​മാ​ര​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ന​ൽ​കാ​നാ​യി സൂ​ക്ഷി​ച്ച മൊ​ബൈ​ലു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. എ​ൽ.​പി​യി​ലെ അ​ല​മാ​ര കു​ത്തി തു​റ​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​മാ​യി​ല്ല.

ച​ർ​ച്ചി​ലെ നേ​ർ​ച്ച​വ​ഞ്ചി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച തു​റ​ന്ന​തി​നാ​ൽ പ​ണം ന​ഷ്ട​മാ​യി​ല്ല. പ​ള്ളി കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​ക​ളി​ൽ​നി​ന്ന്​ പ​ണം അ​പ​ഹ​രി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ൽ അ​ധ്യ​പ​ക​രെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. കാ​യം​കു​ളം പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - Kayamkulam series of thefts, money and phones lost from schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.