Posted On
date_range Updated On
date_range കാസർകോട് ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി
കാസർകോട്: അമ്പലത്തറയിൽ ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി. കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. ഭർത്താവ് ദാമോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്കിനെ തുടർന്ന് ദാമോദരൻ ഭാര്യയെ കഴുത്ത് ഞെരിച്ചും ഭിത്തിയിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം.
ദാമോദരൻ അമ്പലത്തറ പൊലീസിൽ കീഴടങ്ങി. കൊലപാതകം നടത്തിയതിനുശേഷം ദാമോദരൻ തന്നെ ബന്ധുവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ബീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.