മംഗളൂരു നഗരത്തിലെ കൊലപാതകം: കണ്ണൂർ സ്വദേശി അറസ്റ്റിൽ

മംഗളൂരു: നഗരത്തിൽ ബൈക്കമ്പാടി കാർഷിക വിഭവ വിപണന കേന്ദ്രം പരിസരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പണമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ കുടിയാന്മല മൂന്നുതൊട്ടിയിൽ മനു സെബാസ്റ്റ്യൻ (33) ആണ് അറസ്റ്റിലായത്.

ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30ഓടെ എപിഎംസി കെട്ടിടത്തിലെ പഴയ ലേല ഹാൾ പരിസരത്ത് അജ്ഞാതനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റ 45കാരൻ പിറ്റേന്ന് മരണപ്പെട്ടു. സംഭവത്തിൽ പ്രതിയാണ് മനു എന്ന് പൊലീസ് പറഞ്ഞു.

കേസ് റജിസ്റ്റർ ചെയ്ത പണമ്പൂർ പൊലീസ് ഇൻസ്പെക്ടർ ജെ.സി. സോമശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മംഗളൂരുവിൽ തമ്പടിച്ച അക്രമികളെ അമർച്ച ചെയ്യാൻ സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ. ജയിൻ നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ അൻഷുകുമാർ, ബി.പി. ദിനേശ് കുമാർ, മംഗളൂരു നോർത്ത് അസി. പൊലീസ് കമ്മീഷണർ മനോജ് കുമാർ നായക് എന്നിവരുടെ നേതൃത്വത്തിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Kannur native arrested in Mangaluru murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.