യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച ആറ് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു

കളമശ്ശേരി: പള്ളി പെരുന്നാളിനിടെ ഉണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു. മഞ്ഞുമ്മലിൽ വാടകക്ക് താമസിക്കുന്ന ആൻസൻ ഡി.സാജനെ (23) വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശികളായ പെരുങ്ങോട്ടിൽ അജിത് ബാബു(22),നാലുകണ്ഠത്തിൽ നവീൻ ആന്‍റണി (21), പതുവന വീട്ടിൽ സക്കീർ ഹുസൈൻ (21),ആറ് കണ്ഠത്തിൽ ജോയൽ ബെന്നി (21),ചാമപ്പറമ്പിൽ ബിനീഷ് (24),റോക്ക് വെൽ റോഡിൽ തവക്കൽ വീട്ടിൽനിസാം (22) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി 11.30 ഓടെ ഗ്ലാസ് ഫാക്ടറി റോഡിൽ വെച്ചാണ് സംഭവം. പള്ളി പെരുന്നാളിൽ പങ്കെടുത്ത ശേഷം ആൻസൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഏഴ്‌ അംഗ സംഘം ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ യുവാവ് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഒരാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Kalamassery police have arrested six people who cut and injured the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.