ജസ്റ്റിൻ വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു

തൃശൂർ: ഗുണ്ടനേതാവ് ജസ്റ്റിൻ വധക്കേസിൽ ഒന്നാംപ്രതി നെടുപുഴ സ്വദേശി ബിജു തങ്കപ്പനെ (വാട്ട ബിജു) കോടതി വെറുതെവിട്ടു. ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി പി.എൻ. വിനോദാണ് വിധി പുറപ്പെടുവിച്ചത്. 2006ൽ നെടുപുഴയിൽ വീട്ടുപരിസരത്ത് ഗുണ്ട കുടിപ്പകയിൽ ജസ്റ്റിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

കേസിൽ നേരേത്ത രണ്ട് മുതൽ ഏഴ് വരെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിക്കെതിരെയുള്ള കേസിൽ വിചാരണ ആരംഭിച്ചത് 2013ലാണ്. ഇതിലാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചത്.

ജസ്റ്റിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയായിരുന്ന പനമുക്ക് സോണിയപ്പനെ 2008ൽ കൊലപ്പെടുത്തിയിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ പി.കെ. സുരേഷ് ബാബു, കെ.ജി. ശശി, സൂര്യ ചന്ദ്രശേഖരൻ എന്നിവർ ഹാജരായി.

Tags:    
News Summary - Justin's murder case: The first accused was acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.