Posted On
date_range Updated On
date_range ഝാർഖണ്ഡിൽ മാധ്യമ പ്രവർത്തകക്ക് വെടിയേറ്റു
റാഞ്ചി: ഝാർഖണ്ഡി മാധ്യമപ്രവർത്തകക്ക് വെടിയേറ്റു. റാഞ്ചിയിലെ രാട്ടു പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം. മാധ്യമപ്രവർത്തകയും ഭർത്താവും തമ്മിലുള്ള വഴക്കാണ് വെടിയുതിർക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ മാധ്യമ പ്രവർത്തക ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി സ്വയം വെടിവെച്ചതാണോ ഭർത്താവ് യുവതിക്ക് നേരെ വെടിയുതിർത്തതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.