Posted On
date_range Updated On
date_range സെക്ടറൽ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തൽ; രണ്ടുപേർ പിടിയിൽ
മൂവാറ്റുപുഴ: സെക്ടറൽ മജിസ്ട്രേറ്റിെൻറ ഡ്യൂട്ടി തടസ്സപ്പെടുത്തി ഭിഷണിപ്പെടുത്തിയ കേസിൽ രണ്ടുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മേക്കടമ്പ് ഭാഗത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വാളകം മേക്കടമ്പ് പഞ്ചായത്ത് ഓഫിസിനുസമീപം ശ്രീകൃഷ്ണവിലാസം വീട്ടിൽ സന്തോഷ്കുമാർ (56), മേക്കടമ്പ് പള്ളിക്ക് സമീപം മൂത്തേടത്ത് വീട്ടിൽ എൽദോ (48) എന്നിവരെയാണ് ഡിവൈ.എസ്.പി മുഹമ്മദ് റിയാസിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. റിട്ട. രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സന്തോഷ്കുമാർ.
സന്തോഷ്കുമാർ, എൽദോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.