വീടുകളുടെ സമീപത്ത് പുലർച്ച സംശയാസ്പദമായ സാഹചര്യത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞപ്പോൾ
Posted On
date_range Updated On
date_range സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അന്തർസംസ്ഥാന തൊഴിലാളികൾക്കായി അന്വേഷണം
മുണ്ടക്കയം: വീടുകളുടെ സമീപത്ത് പുലർച്ച സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അന്തർസംസ്ഥാന തൊഴിലാളികൾക്കായി അന്വേഷണം. വരിക്കാനി കവലക്ക് സമീപത്തെ ഷാജി ഷാസ്, ശീപദം മോഹൻദാസ്, പുന്നത്തറ ജോർജ് എന്നിവരുടെ വീടിന് സമീപമാണ് കഴിഞ്ഞദിവസം പുലർച്ച അന്തർ സംസ്ഥാന തൊഴിലാളികളെ കണ്ടത്. ഇതോടെ വീടുകളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ നാലംഗ സംഘമാണ് എത്തിയതെന്ന് കണ്ടെത്തി.
ഇതിൽ മൂന്നുപേർ റോഡിൽ നിൽക്കുകയും ഒരാൾ വീടിന്‍റെ പരിസരത്ത് എത്തി നടക്കുകയുമായിരുന്നു. ഇതോടെ വീട്ടുടമകൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാമറ ദൃശ്യങ്ങളിൽ ഉള്ളവരെ തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.