പരീത്
കിഴക്കമ്പലം: അമ്പലങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കുന്നത്തുനാട് പൊലീസിെൻറ പിടിയിലായി. കോതമംഗലം പോത്താനിക്കാട് മാവുടി പരീതിനെയാണ് (അപ്പക്കല്‍ പരീത് -56) പിടികൂടിയത്. വിവിധയിടങ്ങളിലായി 75ഓളം മോഷണക്കേസിലെ പ്രതിയാണിയാള്‍. കഴിഞ്ഞ നവംബറില്‍ നെല്ലാട് ശ്രീമഹാദേവ ക്ഷേത്രത്തിെൻറ ഓഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് പിടിയിലാകുന്നത്.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം പെരുമ്പാവൂര്‍ കാളച്ചന്ത ഭാഗത്തുനിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറില്‍ പട്ടിമറ്റം എരപ്പുംപാറയിലെ ഏറംകുളം ശ്രീമഹാദേവക്ഷേത്രം, ഡിസംബറില്‍ വെങ്ങോല പൂനൂര് ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി മൊഴിനല്‍കി. പകല്‍ കറങ്ങിനടന്ന് മോഷണം നടത്താന്‍ കഴിയുന്ന അമ്പലങ്ങള്‍ കണ്ടുപിടിച്ച ശേഷം രാത്രി ഒടുവിലത്തെ ബസില്‍ അവിടെയെത്തും. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലോ റബര്‍ തോട്ടത്തിലോ ഒളിച്ചിരുന്നശേഷം പുലര്‍ച്ച മോഷണം നടത്തി ആദ്യ ബസിന് തിരിച്ചു പോവുകയാണ് രീതി.
അഞ്ച് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2020 നവംബറിലാണ് വിയ്യൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. എ.എസ്.പി അനൂജ് പലിവാല്‍, എസ്.എച്ച്.ഒ വി.എം. കെഴ്സന്‍, എസ്.ഐ എം.പി. എബി, എ.എസ്.ഐ കെ.കെ. സുരേഷ് കുമാര്‍, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, ടി.എ. അഫ്സല് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.