ഇബ്രാഹിം
Posted On
date_range Updated On
date_range ജ്യേഷ്ഠസഹോദരെൻറ മകനെ കുത്തി പരിക്കേല്‍പ്പിച്ച കേസിൽ പ്രതി അറസ്റ്റില്‍
ആനക്കര: ജ്യേഷ്ഠസഹോദരെൻറ മകനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കപ്പൂര്‍ പഞ്ചായത്ത് വെള്ളാളൂര്‍ വടക്കത്ത് പറമ്പില്‍ ഇബ്രാഹിമിനെയാണ് (47) തൃത്താല സി.ഐ വിജയകുമാറും സംഘവും വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞമാസം 24നാണ് സംഭവം. പണം ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടർന്ന് ഇബ്രാഹിം സഹോദരെൻറ മകനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് ചികിത്സയിലാണ്.തുടര്‍ന്ന് മുങ്ങിയ പ്രതി അയൽ സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നുവെന്ന് സി.ഐ വിജയകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.