മനു
Posted On
date_range Updated On
date_range അയൽവാസിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
ചിങ്ങവനം: ഓണാഘോഷത്തെ ചൊല്ലി അയൽവാസിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിങ്ങവനം സചിവോത്തമപുരം മനു ഭവൻ വീട്ടിൽ മനുവിനെയാണ് (35)ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്രാടദിവസം രാത്രിയായിരുന്നു സംഭവം. ഓണത്തോടനുബന്ധിച്ച് അയൽവാസിയായ ഗൃഹനാഥനും കുടുംബവും പാട്ടുവെച്ച് ഡാൻസ് കളിച്ചു. ഇത് ചോദ്യംചെയ്ത മനു, ഗൃഹനാഥനെയും ഭാര്യയെയും ഇവരുടെ കുട്ടിയെയും ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് ഇവരെ വെട്ടുകയും ചെയ്തു. ഇയാൾക്കെതിരെ മറ്റു കേസുകളും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.