വിപിൻ
Posted On
date_range Updated On
date_range വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ
തിരൂർ: പെരുന്തല്ലൂർ സ്വദേശി ചേന്നാത്ത് മുസ്തഫയെ ബി.പി. അങ്ങാടി ബൈപ്പാസ് റോഡിൽ വച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും കാർ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.
ബി.പി അങ്ങാടി കോട്ടത്തറ സ്വദേശി എടപ്പയിൽ വിപിനെയാണ് (29) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 20നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ പേരിൽ തിരൂർ, പട്ടാമ്പി, കൽപകഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മറ്റു കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.