പിടിയിലായ മോഹൻകുമാർ, ഷബീബ്
മഞ്ചേരി: എളങ്കൂർ ചെറുകുളത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ടാമനും പിടിയിലായി. കരിങ്കല്ലത്താണി സ്വദേശി കണ്ടാമംഗലത്ത് വീട്ടിൽ മോഹൻകുമാർ (26) ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട മോഹൻ കുമാറിനെ ശനിയാഴ്ച മണ്ണാർക്കാട്ടുനിന്നാണ് പൊലീസ് പിടികൂടിയത്. മമ്പാട് സ്വദേശി പത്തെക്കടവൻ ഷബീബിനെ (34) സ്ഥലത്ത് വെച്ച് തൊഴിലാളികൾ പിടികൂടി പൊലീസിനെ ഏൽപിച്ചിരുന്നു. തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും മോഷണം പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി പൊലിസ് ഇൻസ്പെക്ടർ സി. അലവിയുടെ നിർദേശപ്രകാരം എസ്.ഐമാരായ രാജേന്ദ്രൻ നായർ, കമറുസ്സമാൻ, സ്പെഷൽ ഇൻവെൻസ്റ്റിഗേവിറ്റേഷൻ ടീം അംഗങ്ങളായ സി. സവാദ്, ഐ.കെ. ദിനേഷ്, കെ. സിറാജ് എന്നിവരാണ് പ്രതികളെ പിടിക്കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.