നാലാം ക്ലാസുകാരിയുടെ കവിളിൽ കടിച്ചു, ബലാത്സംഗത്തിനും ശ്രമം; പ്രധാനാധ്യാപകനെ കൈകാര്യം ചെയ്​ത്​ നാട്ടുകാർ

പട്​ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട്​ അപമര്യാദയായി പെരുമാറിയ പ്രധാനാധ്യാപകനെ കൈകാര്യം ചെയ്​ത്​​ നാട്ടുകാർ. കാതിഹാർ ജില്ലയിലാണ്​ സംഭവം. അധ്യാപകനെ പോക്​സോ വകുപ്പുകൾ ചുമത്തി പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

നാലാം ക്ലാസ്​ വിദ്യാർഥിയായ 12കാരിയെ അധ്യാപകൻ ബലാത്സംഗത്തിന്​ ഇരയാക്കാൻ ശ്രമിക്കുകയും കവിളിൽ കടിച്ചതായും ദൃക്​സാക്ഷികൾ പറയുന്നു. പെൺകുട്ടിയുടെ കരച്ചിൽകേട്ട്​ ചിലർ അധ്യാപകന്‍റെ മുറിയിലെത്തുകയായിരുന്നു. തുടർന്ന്​ കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം പ്രധാനാധ്യാപകനെ മുറിയിൽ പൂട്ടിയിട്ടു.

സംഭവം അറിഞ്ഞ്​ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും സ്​കൂളിന്​ പുറത്ത്​ തടിച്ചുകൂടിയിരുന്നു. പൊലീസെത്തി സംഭവം അന്വേഷിക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്​തു. അധ്യാപകനെ പൊലീസ്​ പുറത്തെത്തിച്ചതോടെ ​രോഷാകുലരായ ഗ്രാമവാസികൾ കല്ലും വടിയും ഉപയോഗിച്ച്​ ക്രൂരമായി മർദിക്കുകയായിരുന്നു.

തുടർന്ന്​ പൊലീസുകാരുടെ കഠിന പരിശ്രമത്തെ തുടർന്ന്​ അധ്യാപകനെ ആൾക്കൂട്ടത്തിൽനിന്ന്​ രക്ഷപ്പെടുത്തി പൊലീസ്​ സ്​റ്റേഷനിലെത്തിച്ചു. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്​.

അതേസമയം തനിക്ക്​ മാനസിക പ്രശ്​നങ്ങളുള്ളതിനാലാണ്​ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്നും മനപൂർവമല്ലെന്നും അധ്യാപകൻ പൊലീസിന്​ മൊഴി നൽകി. ​ആദ്യമായല്ല സ്​കൂളിൽ പെൺകുട്ടിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന്​ നാട്ടുകാർ പറയുന്നു.

അധ്യാപകനെതിരെ പോക്​സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കിയതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - In Bihar School headmaster thrashed for biting minors cheek

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.