ബുധനൂർ: വീട്ടിലും പരിസരത്തുമായി പടക്കം സൂക്ഷിച്ചതിന് ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധുവിന്റെ ഭർത്താവിനും മറ്റൊരാൾക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രസിഡന്റിന്റെ ഭർത്താവ് പെരിങ്ങിലിപ്പുറം പാവൂത്തറ കുറ്റിയിൽ മധു, പെരിങ്ങിലിപ്പുറം അമൃതം വീട്ടിൽ ജയപ്രകാശ് എന്നിവർക്കെതിരെയാണ് മാന്നാർ പൊലീസ് കേസെടുത്തത്. രണ്ടുചാക്ക് പടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മധുവിന്റെ വീട്ടുപറമ്പിലും ജയപ്രകാശിന്റെ വീടിനുള്ളിലുമാണ് പടക്കം സൂക്ഷിച്ചിരുന്നത്.
സ്ഫോടകവസ്തുവായതിനാൽ എണ്ണിത്തിട്ടപ്പെടുത്തിയില്ലെന്ന് ഇൻസ്പെക്ടർ ജോസ് മാത്യു പറഞ്ഞു. ലൈസൻസ് ഇല്ലാതെയാണ് പടക്കം സൂക്ഷിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.