5,000 രൂപ നൽകിയില്ല; അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്കേസിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഐ.ഐ.ടി ഉദ്യോഗാർഥി അറസ്റ്റിൽ

പട്ന: ബിഹാറിൽ ഐ.ഐ.ടി ഉദ്യോഗാർഥിയായ മകൻ 5000 രൂപ നൽകാത്തതിന് അമ്മയെ ​കൊലപ്പെടുത്തി. മൃതദേഹം സ്യൂട്കേസിലാക്കി യു.പിയിൽ ഉപക്ഷേിക്കാൻ ശ്രമിക്കവെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മൃതദേഹം കളയാൻ ശ്രമിച്ചത്.

​പ്രതിയായ ഹിമാൻഷുവിനെ യു.പിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അമ്മ പ്രതിമ ദേവിയോട് ഹിമാൻഷു 5000 രൂപ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഹരിയാനയിലെ ഹിസാറിലാണ് ഇവർ താമസിക്കുന്നത്. ഇവിടെയാണ് ഹിമാൻഷു ജോലി ചെയ്യുന്നത്. പണം കൊടുക്കാൻ പ്രതിമ വിസമ്മതിച്ചപ്പോൾ മകൻ കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മൃതദേഹം സ്യൂട്കേസിലാക്കി പ്രയാഗ് രാജിലേക്ക് പുറപ്പെട്ടു. ഹരിയാനയിലെ ഹിസാർ സ്റ്റേഷനിൽ നിന്ന് ആദ്യം ഗാസിയാബാദിലെത്തിയ ഹിമാൻഷു പിന്നീട് പ്രയാഗ് രാജിലെത്തുകയായിരുന്നു.

ഹിമാൻഷുവിന്റെ പ്രവൃത്തികളിൽ സംശയം തോന്നിയ പൊലീസും പിന്നാലെ കൂടി. നദിക്കരയിൽ സ്യൂട്കേസുമായി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടപ്പോൾ പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാവിന്റെ കൈയിലെ സ്യൂട്കേസ് പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യുന്നതിനിടെ, ഹിമാൻഷു സമ്മതിച്ചു. എന്തിനാണ് പണം ആവശ്യപ്പെട്ടത് എന്ന കാര്യം വ്യക്തമല്ല. മൃതദേഹം ​പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

Tags:    
News Summary - IIT Aspirant murders mother after she refuses to give him ₹5,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.