മുകേഷ്
മാനന്തവാടി: ക്ഷേത്ര വിഗ്രഹം തകർക്കുകയും മറ്റ് സാധനങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പനവല്ലി കാരമ വീട്ടിൽ മുകേഷിനെ (21) ആണ് തിരുനെല്ലി എസ്.ഐ പി.കെ. അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 30ന് രാത്രിയാണ് സംഭവം. ലഹരിക്കടിമയായ ഇയാൾ പനവല്ലി പുഴക്കര ബാലഭദ്ര ക്ഷേത്രത്തിന്റെ പൂട്ട് തകർക്കുകയും വിഗ്രഹം നശിപ്പിച്ച് ശൂലവും വാളും വാരിവലിച്ചിടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.