ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥനെ ആക്രമിച്ച രണ്ടുപേര്‍ കീഴടങ്ങി

മൂന്നാര്‍: ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തിൽ രണ്ടുപേര്‍ മൂന്നാര്‍ പൊലീസില്‍ കീഴടങ്ങി. പള്ളിവാസല്‍ പവര്‍ഹൗസ് ഡിവിഷനിലെ ശ്രീകുമാര്‍, പഴയ മൂന്നാര്‍ സ്വദേശി ഷാജന്‍ എന്നിവരാണ് കീഴടങ്ങിയത്.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍നിന്ന് പുറത്തേക്ക് വരുകയായിരുന്ന ഹൈഡല്‍ ടൂറിസം സര്‍ക്കിള്‍ മാനേജര്‍ അടിമാലി സ്വദേശി ജോയല്‍ തോമസിനെയാണ് മര്‍ദിച്ചത്. ഇരുവരെയും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

മൂന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മനേഷ് കെ. പൗലോസ്, എസ്.ഐമാരായ നിസാര്‍, കെ.എം. ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു.ആക്രമിച്ചവര്‍ ഉൾപ്പെടുന്ന പാര്‍ട്ടിയുടെ അനുഭാവികളായ ഹൈഡല്‍ വകുപ്പ് ജീവനക്കാരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം.

Tags:    
News Summary - Hydel tourism official attacked case: Two accused surrender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.