കൽപ്പറ്റ: വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. കോട്ടത്തറ വെണ്ണിയോട് കൊളവയലിലെ അനീഷ(35)യാണ് മരിച്ചത്.
ഭർത്താവ് മുകേഷ് അനീഷയെ കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷ ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.
മർദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 2022ലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കമ്പളക്കാട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.