Posted On
date_range Updated On
date_range വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂഞ്ഞാർ തെക്കേക്കര കടലാടിമറ്റം ഭാഗത്ത് മങ്ങാട്ടുകുന്നേൽ വീട്ടിൽ എം.വി. മണി (60) ആണ് അറസ്റ്റിലായത്. സ്റ്റീൽ പൈപ്പ് കൊണ്ട് തലയിലും കാലിലും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.