വെട്ടത്തൂരിലെ വീട്ടിൽനിന്ന് പൊലീസ് ലഹരിവസ്തുക്കൾ പിടികൂടുന്നു
വെട്ടത്തൂർ: വിൽപനക്കായി വീട്ടിൽ ഒളിപ്പിച്ചിരുന്ന ലോഡ് കണക്കിന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെട്ടത്തൂർ പുത്തൻകോട് തൊടേക്കാട് മുജീബ് റഹ്മാനെ (46) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഹാൻസ്, കൂൾ ലിപ് തുടങ്ങി ഏകദേശം 30 ലക്ഷത്തിലധികം വിലവരുന്ന ഉൽപന്നങ്ങൾ പിടികൂടിയത്. പരിശോധന നടക്കുമ്പോൾ പട്ടിക്കാടായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ച് വരുത്തിയാണ് പൊലീസ് പിടികൂടിയത്.
പിടികൂടിയ പുകയില ഉൽപന്നങ്ങൾ പൊലീസ് സ്റ്റേഷനിൽ ഇറക്കുന്നു
പ്രതിയുടെ പഴയ വീട്ടിലായിരുന്നു പുകയില ഉൽപന്നങ്ങൾ ഒളിപ്പിച്ചിരുന്നത്. പ്രവാസിയായിരുന്ന പ്രതി രണ്ടുവർഷം മുമ്പ് നാട്ടിൽ വന്നതിനുശേഷമാണ് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഷിജോ സി. തങ്കച്ചൻ, സി.പി.ഒമാരായ ഐ.പി. രാജേഷ്, പ്രമോദ്, എസ്.സി.പി.ഒമാരായ അനീഷ് പീറ്റർ, മൻസൂർ അലി, അംബിക കുമാരി, ഹുസൈൻ, ഹോം ഗാർഡ് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.