കൊച്ചി: എറണാകുളത്ത് വൻ രാസലഹരി വേട്ട. ചേരാനല്ലൂർ ജി.എൽ.പി സ്കൂൾ സബ് റോഡിന് സമീപത്തുനിന്നും 17.35 ഗ്രാം എം.ഡി.എം.എയും 149.68 ഗ്രാം കഞ്ചാവും, മരട് വെൽ കെയർ ഹോസ്പിറ്റലിന് സമീപത്തുനിന്ന് 30.65 ഗ്രാം എം.ഡി.എം.എയുമാണ് സിറ്റി പൊലീസ് പിടികൂടിയത്.
കണയന്നൂർ താഴത്തെ കുട്ടി വീട്ടിൽ പ്രണവ് (22) എന്നയാളെയാണ് ചേരാനല്ലൂരിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി പിടികൂടിയത്. പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് (44) എന്നയാളെയാണ് മരടിൽ നിന്ന് പിടികൂടിയത്. ബംഗളൂരുവിൽ നേരിട്ട് പോയി എം.ഡി.എം.എ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
ഡി.സി.പി അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.