Posted On
date_range Updated On
date_range ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു
വണ്ണപ്പുറം: ബൈക്കിലെത്തിയയാള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞതായി പരാതി. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ആയത്തുപാടത്ത് വിന്‍സന്റിന്റെ ഭാര്യ ആനീസിന്റെ (64) മാലയാണ് പൊട്ടിച്ചത്. ശക്തമായി മഴ പെയ്യുന്ന സമയത്താണ് മോഷ്ടാവ് വീട്ടിലെത്തിയത്.
മഴ നനയാതിരിക്കാൻ തലയില്‍ ചൂടാന്‍ പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെടുകയും ഇത് നല്‍കുന്നതിനിടെ മാലയില്‍ കടന്നുപിടിക്കുകയുമായിരുന്നു. പിടിവലിക്കിടയില്‍ മാലയുടെ ഒരുഭാഗവുംകൊണ്ട് മോഷ്ടാവ് കടന്നുകളഞ്ഞു. അന്വേഷണം ആരംഭിച്ചതായി കാളിയാര്‍ സി.ഐ എച്ച്.എല്‍. ഹണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.