രാധാകൃഷ്ണൻ, രാജൻ
മാന്നാർ: വീട്ടമ്മക്കും ഭർത്താവിനും അക്രമവും ആക്ഷേപവും നേരിട്ട കേസിൽ പ്രതികളെ മാന്നാർ പൊലീസ് അറസ്‌റ്റ് ചെയ്തു. വിമുക്തഭടനായ മാന്നാർ കുരട്ടിശ്ശേരി പട്ടരോടത്ത് വടക്കേതിൽ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് അറസ്റ്റിലായത്.മേയ് 18നാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മ ഭർത്താവുമൊന്നിച്ച് വരവേ ഒന്നാംപ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ മർദിക്കുകയും രണ്ട് പ്രതികളും ചേർന്ന് വീട്ടമ്മയെ അസഭ്യംപറയുകയും ആക്രമിക്കുകയുമായിരുന്നു. തന്റെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതിൽ തനിക്ക് മാനഹാനി സംഭവിച്ചതായി പൊലീസിന് നൽകിയ പരാതിയിൽ വീട്ടമ്മ പറയുന്നു.
മർദനത്തിനിടെയുണ്ടായ പിടിവലിയിൽ വീട്ടമ്മയുടെ നാലര പവൻ തൂക്കം വരുന്ന സ്വർണമാലയും താലിയും മൊബൈൽ ഫോൺ ടോർച്ച് എന്നിവയുൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായും മൊഴിയിൽ പറയുന്നു.ഇൻസ്‌പെക്ടർ എസ്.വി. ബിജു, എസ്.ഐ മാരായ വിഷ്ണു, ഷൈജ എന്നിവരടങ്ങുന്ന സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.