കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ഏറെ വിവാദം സൃഷ്ടിച്ച ബലാത്സംഗക്കേസിൽ വൻ വഴിത്തിരിവ്. മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ കുട്ടിയുടെ മുത്തശ്ശന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ താരകേശ്വർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച സംഭവം. ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊതുകുവലയുടെ അടിയിൽ നിന്ന് കുട്ടിയെ വലിച്ചെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്‍റെ പരാതി. പൊലീസ് അന്വേഷണത്തിനിടെ മുത്തശ്ശന്‍റെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം ഉച്ചകഴിഞ്ഞ് സ്റ്റേഷനടുത്ത അഴുക്കുചാലിന് സമീപം നഗ്നയായി രക്തം പുരണ്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കവിളില്‍ കടിയേറ്റ പാടുകളുണ്ടായിരുന്നു. കുടുംബത്തിന്‍റെ പരാതി അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരൻ കൂടിയവയ മുത്തശ്ശന്‍ തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞതെന്ന് ഹൂഗ്ലി റൂറൽ പൊലീസ് സൂപ്രണ്ട് കാംനാഷിഷ് സെൻ അറിയിച്ചു.
ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ശിശുക്ഷേമ സമിതിയെയും അറിയിച്ചിട്ടുണ്ടെന്നും അവർ സ്വന്തമായി അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം നടന്ന പ്രദേശം റെയിൽവേ അധികാരപരിധിയിൽ വരുന്നതാണെന്ന് എസ്പി കാംനാഷിഷ് സെൻ പറഞ്ഞു. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് റെയില്‍വെ പൊലീസിന് കത്തെഴുതിയിട്ടുണ്ട്. അതിനിടെ,
പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് സംസ്ഥാനത്തിനുള്ളതെന്ന് ബംഗാൾ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.