അനു
Posted On
date_range Updated On
date_range വീട്ടിൽ കയറി ആക്രമണം: പ്രതി പിടിയിൽ
തുറവൂർ: വീട്ടിൽ കയറി ആക്രമണം നടത്തിയശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ.പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ കൊല്ലംവെളി കോളനിയിൽ വാവകണ്ണൻ എന്നു വിളിക്കുന്ന കെ.പി. അനു(24)വിനെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്.
കരുനാഗപ്പള്ളിയിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ ചേർത്തല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കുത്തിയതോട് എസ്.എച്ച്.ഒ. അജയമോഹൻ, എസ്.ഐ റജിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.