ബിനുള ഷീജ
Posted On
date_range Updated On
date_range ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കി
തൃശൂർ: മുരിങ്ങൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുരിങ്ങൂർ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മുങ്ങിയ ഭർത്താവ് ബിനുവിനെ(40) ട്രെയിനിനുമുൻപിൽ ചാടി മരിച്ചതായി കണ്ടെത്തി. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മാതാവിനെതിരായ അക്രമം തടയാൻ ശ്രമിച്ച 11ഉം എട്ടും വയസ്സുള്ള കുഞ്ഞുങ്ങൾക്ക് വെട്ടേറ്റു.
ഗുരുതരമായി പരുക്കേറ്റ കുട്ടികളെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധിയാണ് സംശയമുളളതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.