അഭിജിത്
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം; പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ
കുമ്പള: വിവാഹ വാഗ്ദാനം നല്‍കി 24കാരിയെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പഞ്ചായത്ത് ജീവനക്കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പഞ്ചായത്ത് ഓഫിസ് ജീവനക്കാരന്‍ ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തിനെയാണ് (28) പൊലീസ് ഇൻസ്പെക്ടർ പി. പ്രമോദ് അറസ്റ്റ് ചെയ്തത്.
മാതാവിന് സര്‍ക്കാര്‍ അനുവദിച്ച വീടിന്‍റെ ആവശ്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ പ്രണയം നടിച്ച് വശപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നൽകി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.