വാഹനത്തിൽനിന്ന് വേങ്ങര പൊലീസ് പിടിച്ചെടുത്ത അനധികൃത പണം
Posted On
date_range Updated On
date_range അനധികൃതമായി കടത്തിയ അരക്കോടി രൂപയും ഒരുകിലോ സ്വർണവും പിടികൂടി
വേങ്ങര: രേഖകളില്ലാതെ കടത്തിയ 50,82,000 രൂപയും ഒരു കിലോ സ്വർണവും വേങ്ങര പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകീട്ട് വേങ്ങര സിനിമഹാൾ പരിസരത്തുനിന്നാണ് കാറിൽ കടത്തിയ പണവും സ്വർണവും കണ്ടെടുത്തത്.
വേങ്ങര എസ്.എസ് റോഡ് സ്വദേശിയായ കാപ്പിൽ ഹൗസ് അബ്ദുൽ ലത്തീഫ് (48), ചേറൂർ സ്വദേശിയായ കരിമ്പിൽ ഹൗസ് അബ്ദുൽ മുനീർ (35) എന്നിവരാണ് പിടിയിലായത്. പണം ഊട്ടിയിൽ സ്വർണം കൊടുത്ത് വാങ്ങിയതാണെന്നും സ്വർണം മലപ്പുറത്തുനിന്ന് ലഭിച്ചതാണെന്നുമാണ് വിവരം. വേങ്ങര സി.ഐ പി. മുഹമ്മദ് ഹനീഫ, എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ അശോകൻ, എസ്.സി.പി.ഒ ഹരിദാസൻ, സി.പി.ഒമാരായ ഉമ്മർ, സിറാജ്, അജീഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.