Posted On
date_range Updated On
date_range പലചരക്കുകടയിലെ മോഷണം: കുട്ടികൾ പിടിയിൽ
മുണ്ടക്കയം: വണ്ടൻപതാലിൽ പലചരക്കുകടയിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്റ്റിൽ. വണ്ടൻപതാൽ ജങ്ഷനിലെ കടയിൽ കഴിഞ്ഞദിവസം നടന്ന മോഷണത്തിലാണ് സമീപവാസികളായ 15 വയസ്സുള്ള രണ്ടുപേർ അറസ്റ്റിലായത്.
രാത്രി 11.30ന് കടയുടെ ഓടിളക്കി അകത്തുകടന്ന ഇവർ കടയിലുണ്ടായിരുന്ന 5000 രൂപ കൈക്കലാക്കി. കൂടാതെ, വിൽപനക്കുെവച്ചിരുന്ന കശുവണ്ടി, ഹോർലിക്സ്, ബേക്കറി ഐറ്റംസ്, കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങൾ എന്നിവയടക്കം ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളും കവർന്നു. ഇത് മുണ്ടക്കയം പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു.
മോഷ്ടിച്ച സാധനങ്ങൾ ഇതിനിെട മുണ്ടക്കയം ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ ഇവർ വിൽക്കാൻ ശ്രമിച്ചു. ഇതോടെ വ്യാപാരികൾ പ്രതികളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതി ഇവരെ ജുവൈനൽ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.