Posted On
date_range Updated On
date_range കണിയാപുരത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം; ജീവനക്കാരന് വെട്ടേറ്റു
കഴക്കൂട്ടം: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കണിയാപുരത്തെ പെട്രോൾ പമ്പിലെ ജീവനക്കാരൻ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിന് (19) മഴുകൊണ്ടുള്ള വെട്ടേറ്റു. മുഖത്തും കൈയിലും വെട്ടേറ്റ അജീഷിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണിയാപുരത്തെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ നിഫി ഫ്യൂവൽസിൽ തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം.
പെട്രോൾ നിറക്കാൻ താമസിച്ചെന്ന കാരണം പറഞ്ഞാണ് ആക്രമണമെന്നാണ് അജീഷ് മംഗലപുരം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ, അജീഷും പ്രതികളും തമ്മിൽ നേരത്തേ പരിചയമുണ്ടെന്ന വിവരം മംഗലപുരം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.