Posted On
date_range Updated On
date_range മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 50 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗമാണ് 911 ഗ്രാം സ്വർണം പിടിച്ചത്. ദുബൈയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കുറ്റ്യാടി സ്വദേശി മുനീറിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
സൂപ്രണ്ട് കെ.കെ. പ്രവീൺകുമാർ, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, കപിൽദേവ് സൂറിറ, ഹെഡ് ഹവിൽദാർമാരായ എം. സന്തോഷ് കുമാർ, ഇ.വി. മോഹനൻ എന്നിവരാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.