Posted On
date_range Updated On
date_range ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 19കാരനെതിരെ പോക്‌സോ കേസ്
പാറശ്ശാല: പോക്‌സോ കേസില്‍ യുവാവിനെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പാങ്ങോട് കല്ലറ സ്വദേശി സല്‍മാനെയാണ് (19) അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഒരു ദിവസം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതായാണ് പരാതി. ബൈക്കില്‍ വര്‍ക്കല കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
വീട്ടിലെത്തിയ പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കള്‍ സ്‌റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.