വിവാഹ ഒരുക്കത്തിനിടെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരണം

ലഖ്നോ: ഉത്തർപ്രദേശിൽ വിവാഹ ഒരുക്കത്തിനിടെടെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ഉത്തർപ്രദേശിൽ സികദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.കെ നഗറിലാണ് സംഭവം. നാഗ്ല ബുഡി സ്വദേശികളായ ലീല, ഷീല എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സിലണ്ടറിന്‍റെ പിൻ മുറുകിയിട്ടില്ലായിരുന്നെന്നും ഇതാണ് സിലണ്ടറിന് തീപിടിക്കാൻ കാരണമെന്നും പൊലീസ് അറിയിച്ചു.

പരിക്കേറ്റയാൾ ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്നും ഹരിപർവത് എ.സി.പി മായങ്ക് തിവാരി പറഞ്ഞു

Tags:    
News Summary - Gas Cylinder Explodes During Wedding Preparation In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.