കഞ്ചാവ് വലിക്കുന്നതിനിടെ കൊല്ലം സ്വദേശികൾ അറസ്റ്റിൽ

കാസർകോട്:  കഞ്ചാവ് വലിക്കുകയായിരുന്ന മൂന്ന് യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ കെ.അഖില്‍ രാജ് (23), സി.ആദര്‍ശ് ലാല്‍ (24), ബി. അഖില്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറും സംഘവും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കൊല്ലത്ത് നിന്ന് തീവണ്ടി മാര്‍ഗം ഉപ്പളയിലെത്തി കഞ്ചാവ് വാങ്ങി വലിച്ചതിന് ശേഷം ബംഗളൂരുവിലേക്ക് പോകനായിരുന്നു സംഘത്തിന്റെ പദ്ധതി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Tags:    
News Summary - Ganja case: Kollam natives were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.