representational image
Posted On
date_range Updated On
date_range പിലിഭിത്തിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തി
ലഖിംപുർ ഖേരി: ഉത്തർപ്രദേശിൽ പിലിഭിത്തിലും ലഖിംപുർ ഖേരിയിലും കൂട്ട ബലാത്സംഗം. പിലിഭിത്ത് ജില്ലയിലെ മാധവ് തണ്ടയിൽ 16 വയസ്സുള്ള ദലിത് പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തി.
പെൺകുട്ടി അതിഗുരുതരാവസ്ഥയിൽ ജില്ല ആശുപത്രിയിൽ ചികിത്സയിലാണെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ പ്രഭു പറഞ്ഞു.
ലഖിംപുർ ഖേരിയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഹമ്മാദി പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിലെത്തി വിവരം അറിയിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ ഗ്രാമത്തിൽതന്നെയുള്ളവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.