അ​റ​സ്റ്റി​ലാ​യ ബാ​റ്റ​റി മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ൾ

വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷണം സംഘം അറസ്റ്റിൽ

പേരാമ്പ്ര: വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരോത്ത് കുത്തുപറമ്പിൽ മുഹമ്മദ് ഷാഹിൽ (20), തെക്കേടത്ത്കടവ് എടവലത്ത് ഷലൂൽ (19) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച കൂത്താളി കേളൻമുക്കിലെ കുഞ്ഞോത്ത് നിന്നും നിർത്തിയിട്ട ടിപ്പർ ലോറിയുടെ ബാറ്ററി മോഷ്ടിച്ചതിനെ തുടർന്നാണ് ഇവർ പിടിയിലായത്. കൂത്താളി പൈതോത്ത് സ്വദേശി മുഹമ്മദ് ഷരീഫിന്റെ ജി.പി.ആർ.എസ് ഘടിപ്പിച്ച ടിപ്പറിൽനിന്നു ബാറ്ററി മോഷണം നടത്തുമ്പോൾ പുലർച്ചെ ഷരീഫിന് സന്ദേശം വന്നതാണ് പ്രതികളെ പിടികൂടാൻ കാരണമായത്.

കുഞ്ഞോത്തുള്ള ഡ്രൈവറുടെ വീടിന് സമീപമാണ് ലോറി നിർത്തിയിട്ടിരുന്നത്. സന്ദേശം ലഭിച്ച ഉടൻ ഷരീഫ് ഡ്രൈവറെ വിവരമറിയിക്കുകയും ഡ്രൈവർ വീടിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നപ്പോൾ ലോറിക്ക് സമീപം നിന്ന് ഒരു കാർ ഓടിച്ച് പോവുന്നത് കാണുകയും ചെയ്തു. തുടർന്ന് ഡ്രൈവറും മറ്റുള്ളവരും ചേർന്ന് കാറിനെ പിന്തുടരുകയായിരുന്നു.

കാർ പോയ വഴിയിൽ ഈ സംഘം പോയതോടെ ചങ്ങരോത്ത് പന്തിരിക്കരക്ക് സമീപം വലിയ പറമ്പിൽ ഭാഗത്ത് കണ്ടെത്തുകയായിരുന്നു. ഇവരുടെ കാർ പരിശോധിച്ചപ്പോൾ എട്ടോളം ബാറ്ററികൾ കണ്ടെത്തി. പെരുവണ്ണാമൂഴി പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ രക്ഷപ്പെട്ടു.

പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതികളെ പേരാമ്പ്ര പൊലീസിന് കൈമാറി. ഇവർ സമാന കേസുകളിൽ പ്രതികളാണെന്ന് കരുതുന്നു. ഇവരുടെ പേരിൽ മൂന്ന് കേസുകൾകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേരാമ്പ്ര പൊലീസ് സബ് ഇൻസ്പക്ടർ വിനോദ് അറസ്റ്റ് ചെയ്ത ഇവരെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Gang arrested for stealing batteries from vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.