പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ പിടിയിൽ

പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഒൻപത് പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെയാണ് പതിനേഴുകാരി പീഡന വിവരം തുറന്നു പറഞ്ഞത്.

ഏഴാം ക്ലാസ് മുതൽ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെൺകുട്ടി നൽകിയ മൊഴി. പ്രതികളിൽ ചിലരുമായി പെൺകുട്ടി സമൂഹ മാധ്യമങ്ങൾ വഴിയാണ് പരിചയപ്പെട്ടതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ആറ് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

അതേസമയം പത്തനംതിട്ടയില്‍ കായിക വിദ്യാര്‍ഥിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതുവരെ 57 പേരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. ഇതില്‍ രണ്ടുപേര്‍ വിദേശത്താണ്. ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

പ്രതികളില്‍ അഞ്ച് പേര്‍ക്ക് 18 വയസ്സില്‍ താഴെയാണ് പ്രായം. കേസില്‍ ആകെ 60 പ്രതികളാണുള്ളത്. ഈ കേസിൽ ദേശീയ പട്ടികജാതി കമ്മീഷനും നേരിട്ട് ഇടപെട്ടിരുന്നു. ഡി.ജി.പിയും ചീഫ് സെക്രട്ടറിക്കും നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കമ്മീഷന്‍ ഡയക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ പത്തനംതിട്ടയില്‍ എത്തും.

Tags:    
News Summary - Four persons arrested for gang-raping a plus two student in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.