കഞ്ചാവുമായി പിടിയിലായവർ
പുനലൂർ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 4.322 കിലോ കഞ്ചാവുമായി നാലുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ വള്ളക്കടവ് കാര്യറ പെരുന്തോട്ടം തോട്ടത്തിൽ വീട്ടിൽ സാംകുട്ടി (61), കല്ലുവാതുക്കൽ അയിരമൂട് പുത്തൻ വീട്ടിൽ ആൽബിൻ (22), പുനലൂർ കക്കോട് മുല്ലശ്ശേരി വീട്ടിൽ ആർ. പ്രദീപ് (47), വാളക്കോട് ആറ്റരികിൽ പുത്തൻവീട്ടിൽ റഹീം (46) എന്നിവരാണ് പിടിയിലായത്. സാംകുട്ടിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
റൂറൽ എസ്.പി.ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം അഗങ്ങളാണ് പ്രതികളെ പിടികൂടിയത്. ആറുമാസം മുമ്പ് പുനലൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപത്ത് നിന്ന് മൂന്ന് കിലോ കഞ്ചാവുമായി മധ്യപ്രദേശുകാരനൊപ്പം പിടിയിലായ പ്രദീപ് റിമാൻഡ് കാലാവധി കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
നാല് പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പുനലൂർ എസ്.എച്ച്.ഒ ടി. രാജേഷ് കുമാർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് പുനലൂർ തഹസിൽദാർ അജിത് ജോയിയുടെ സാന്നിധ്യത്തിൽ പുനലൂർ പൊലീസ് സീൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.