അറസ്റ്റിലായ അഖിൽ, അരുൺ, സുമേഷ്, ജിതിൻ രാജ്
കോതമംഗലം: വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. നേര്യമംഗലം പിറക്കുന്നം വെള്ളാപ്പാറ സ്വദേശികളായ ബ്ലാങ്കര വീട്ടിൽ സുമേഷ് (32), കളരിക്കൽകുടിയിൽ വീട്ടിൽ അരുൺ (23), മൂലേക്കുടി വീട്ടിൽ അഖിൽ (കടു -21), ചെങ്ങന്നൂർ തൊനയ്ക്കാട്ട് ജിൻസി ഭവനിൽ ജിതിൻ രാജ് (29) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം 25ന് രാത്രി പത്തോടെ വെള്ളാപ്പാറ ഭാഗത്താണ് സംഭവം.
മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസ്, എസ്.ഐമാരായ കെ.പി. സിദ്ദീഖ്, ഷാജു ഫിലിപ്, എ.എസ്.ഐമാരായ ലെയ്സൺ ജോസഫ്, പി.ടി. സുധീഷ്, എം.എസ്. സജീവ് കുമാർ, എസ്.സി.പി.ഒമാരായ എ.പി. ഷിനോജ്, ഷനിൽ, പി.എ. നസീമ, സി.പി.ഒമാരായ പി.എൻ. ആസാദ്, ഫൈസൽ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.