Posted On
date_range Updated On
date_range ഗർഭിണിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചണ്ഡീഗഢ്: മൂന്ന് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആദ്യം സംഭവം കണ്ട ഭർത്താവ് തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
പോസ്റ്റ്മാർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുകൾക്ക് വിട്ടിനൽകുകയും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.രണ്ടാഴ്ച മുൻപാണ് യുവതി ഹിസാറിലെ അമ്മയുടെ വീട്ടിൽ എത്തിയത്. പിന്നീട് കർവ ചൗത്ത് ആഘോഷത്തിനായി ഭർത്താവ് യുവതിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.