ഗ്രേസി ജോസഫ്

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; അക്രമിച്ചത് മകൻ

കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപിച്ചു. വ്യാഴാഴ്ച രാത്രി കലൂർ ലിസി ആശുപത്രിക്ക് സമീപമാണ് സംഭവം. പരിക്കേറ്റ യുവതിയെ കലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

മുൻ കൗൺസിലറുടെ കടയിലേക്ക് രാത്രിയോടെ മകൻ എത്തി തർക്കം ഉണ്ടാക്കുകയായിരുന്നു. ഇതിനിടെ മാതാവിനെ കുത്തുകയും ചെയ്​തെന്നാണ്​ വിവരം. 

മാതാവിനെ കുത്തിയതിന് ശേഷം യുവാവ് ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. യുവാവ് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.  ഇതുമായി ബന്ധപ്പെട്ട് ​ഗ്രേസി പരാതി നൽകിയിട്ടില്ലെങ്കിലും നോർത്ത് പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്. 

 2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ‍ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.


Tags:    
News Summary - Former Kochi Corporation councilor stabbed and injured by his son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.