പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി നുഴഞ്ഞു കയറിയ വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്നുമായി നുഴഞ്ഞു കയറിയ വിദേശികളെ വടക്കൻ ബാത്തിനയിലിൽ നിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ ഒരു കൂട്ടം ആളുകളെ മയക്കുമരുന്നുകളുടേയും ലഹരിപദാർഥങ്ങളുടെയും കടത്ത് തടയുന്ന ഡയറക്ടറേറ്റ് ജനറലാണ് പിടികൂടിയത്. ഇവരിൽനിന്ന് 100 കിലോഗ്രാം ഹഷീഷും 25 കിലോഗ്രാം ക്രിസ്റ്റൽ മയക്കുമരുന്നും പിടിച്ചടുത്തു. നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.