ക​ഞ്ചാ​വ്​ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ്​ ആ​ദി​ൽ മു​ഹ​മ്മ​ദും ഉ​ൾ​ദി​ക് റി​ട്​​ച​റും

കഞ്ചാവ് ചെടികൾ വളർത്തിയ വിദേശികൾക്ക് നാലുവർഷം തടവ്

മു​ട്ടം: താ​മ​സ​സ്ഥ​ല​ത്ത്​ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ൽ വി​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക്​ ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. ഈ​ജി​പ്ത് സ്വ​ദേ​ശി​ക​ളും കു​മ​ളി​യി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രു​മാ​യ മു​ഹ​മ്മ​ദ് ആ​ദി​ൽ മു​ഹ​മ്മ​ദ് (51), ഉ​ൾ​ദി​ക് റി​ട്​​ച​ർ (39) എ​ന്നി​വ​ർ​ക്കാ​ണ്​ തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജി ജി. ​അ​നി​ൽ ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. കൂ​ടാ​തെ 90 ഗ്രാം ​ക​ഞ്ചാ​വും 90 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും ക​ണ്ടെ​ടു​ത്ത കേ​സി​ൽ ഒ​രു മാ​സം ത​ട​വും 10,000 രൂ​പ പി​ഴ​യും വേ​റെ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സം കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. 2016 ഡി​സം​ബ​ർ 30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​മ​ളി-​തേ​ക്ക​ടി ബൈ​പാ​സി​ൽ ജം​ഗി​ൾ ഡ്രീം ​ടൂ​ർ​സ് ക്രി​സി​സ് റി​സോ​ർ​ട്ടി​ലെ താ​മ​സ​സ്ഥ​ല​ത്ത് മു​റി​യു​ടെ വ​രാ​ന്ത​യി​ൽ ചെ​ടി​ച്ച​ട്ടി​ക​ളി​ൽ അ​ഞ്ച്​ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ക​യും 90 ഗ്രാം ​ക​ഞ്ചാ​വും 90 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും കൈ​വ​ശം സൂ​ക്ഷി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ കേ​സ്. ഇ​ടു​ക്കി അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ആ​യി​രു​ന്ന ജി. ​പ്ര​ദീ​പ് കു​മാ​ർ അ​ന്വേ​ഷി​ച്ച്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Tags:    
News Summary - Foreigners jailed for four years for growing cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.